വൈപ്പിൻ: വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിലേക്ക് കഴിഞ്ഞ തവണ കോൺഗ്രസ് റിബലായ പ്രൈജു ഫ്രാൻസിസ് വിജയിച്ചെങ്കിൽ ഇത്തവണ ഈ ഡിവിഷന്റെ ഭാഗമായ ഞാറക്കൽ പഞ്ചായത്ത് വാർഡിൽ നിന്നും പിതാവ് ടി ടി ഫ്രാൻസിസ് റിബലായി വിജയിച്ചു . രണ്ട് പേരെയും തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. ഇവിടെ കോൺഗ്രസിന് ഭരണം തുടരണമെങ്കിൽ ഫ്രാൻസിസിന്റെ പിന്തുണ വേണ്ടി വരും.
കുഴുപ്പിള്ളി നാലാം വാർഡിൽ മൂന്ന് മുന്നണികളേയും തോൽപ്പിച്ച് സ്വതന്ത്രനായ എം പി രാധാകൃഷ്ണൻ വിജയിച്ചു. എളങ്കുന്നപ്പുഴ ഇരുപതാം വാർഡിൽ നിന്ന് മൂന്ന് മുന്നണികളേയും തള്ളി റസിഡൻസ് അസോസിയേഷൻ സ്ഥാനാർത്ഥി കെ ജെ ജോയി വിജയിച്ചു.. ഞാറക്കൽ എട്ടിൽ നിന്ന് എല്ലാ മുന്നണികളേയും തോൽപ്പിച്ച് സ്വതന്ത്രൻ എൻ എ ജോർജ് 412 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.