ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്ത് ഭരണം യു.ഡി.എഫ് തിരിച്ചുപിടിച്ചു. 18 വാർഡുകളിൽ പത്തും യു.ഡി.എഫ് പിടിച്ചപ്പോൾ എൽ.ഡി.എഫ് അഞ്ചിൽ ഒതുങ്ങി. പത്തുവർഷത്തിനുശേഷം ബി.ജെ.പി വീണ്ടും ഒരു വാർഡിൽ വിജയിച്ചു. ഒരു കോൺഗ്രസ് വിമതനും ഒരു സ്വതന്ത്രനും വിജയിച്ചു.
യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി ശാന്ത ഉണ്ണിക്കൃഷ്ണനും എൽ.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി ബീന അലിയും പരാജയപ്പെട്ടു.
ജയിച്ച വാർഡും സ്ഥാനാർത്ഥികളും : 1 ബാബു പുത്തനങ്ങാടി (യു.ഡി.എഫ്), 2 രാജേഷ് രാജൻ (യു.ഡി.എഫ്), 3 ഷീല ജോസ് (യു.ഡി.എഫ്), 4 രമണൻ ചേലാക്കുന്ന് (എൻ.ഡി.എ), 5 ലൈല അബ്ദുൾഖാദർ (എൽ.ഡി.എഫ്), 6 മുഹമ്മദ് ഷെഫീഖ് (യു.ഡി.എഫ്), 7 രാജി സന്തോഷ് (യു.ഡി.എഫ്), 8 അലീഷ ലിനേഷ് (യു.ഡി.എഫ്), 9 സി.പി. നൗഷാദ് (യു.ഡി.എഫ്), 10 കെ. ദിലീഷ് (എൽ.ഡി.എഫ്.), 11 കെ.കെ. ശിവാനന്ദൻ (യു.ഡി.എഫ്), 12 വിനീഷ് പി.വി. (എൽ.ഡി.എഫ്), 13 റംല അലിയാർ (എൽ.ഡി.എഫ്), 14. സബിത സുബൈർ (കോൺഗ്രസ് റബൽ), 15 പി.എസ്. യൂസഫ് (യു.ഡി.എഫ്), 16 ലീന ജയൻ (എൽ.ഡി.എഫ്) 17 സുബൈദ യൂസഫ് (സ്വതന്ത്ര), 18 റൂബി ജിജി (യു.ഡി.എഫ്).