പറവൂർ: പറവൂർ മേഖലയിലെ ഏട്ട് പഞ്ചായത്തുകളിൽ എൽ.ഡി.എഫ് നാലിടത്ത് കേവല ഭൂരിപക്ഷവും രണ്ടു പഞ്ചായത്തിൽ ഏറ്റവും വലിയ കക്ഷിയുമായി. ചിറ്റാറ്റുകര, ചേന്ദമംഗലം, പുത്തൻവേലിക്കര, കോട്ടുവള്ളി എന്നീ പഞ്ചായത്തുകളിലാണ് എൽ.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചത്. ഇതിൽ ചിറ്റാറ്റുകരയും പുത്തൻവേലിക്കരയും യു.ഡി.എഫിൽ നിന്നും പിടിച്ചെടുത്തതാണ്. വടക്കേക്കര, കരുമാല്ലൂർ എന്നിവടങ്ങളിലാണ് വലിയകക്ഷിയായി. എൽ.ഡി.ഫിനിൽ നിന്നും പിടിച്ചെടുത്ത ഏഴിക്കരയിൽ വ്യക്തമായ ഭൂരിപക്ഷം യു.ഡി.എഫിന് ലഭിച്ചപ്പോൾ വരാപ്പുഴ പഞ്ചായത്തിൽ വലിയകക്ഷിയായി. വടക്കേക്കരയിൽ നാല് സീറ്റുണ്ടായിരുന്ന എൻ.ഡി.എക്ക് രണ്ടായി കുറഞ്ഞപ്പോൾ കോട്ടുവള്ളിയിൽ ഒന്നിൽ നിന്നും മൂന്ന് സീറ്റുകളായി ഉയർന്നു. നിലവിലുണ്ടായിരുന്ന വരാപ്പുഴയിലെ രണ്ടും കരുമാല്ലൂരിലെ ഒരു സീറ്റും എൻ.ഡി.എ നിലനിറുത്തി.