കളമശേരി: കുസാറ്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിൽ എം.എസ്‌സി (സ്റ്റാറ്റിസ്റ്റിക്‌സ്) കോഴ്‌സിൽ ഒഴിവുള്ള പട്ടികജാതി, പട്ടികവർഗ സംവരണ സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ 21ന് നടത്തും. അർഹരായ വിദ്യാർത്ഥികൾ 19 ന് വൈകിട്ട് 3 നു മുൻപായി രജിസ്റ്റർ ചെയ്യണം. വിശദ വിവരങ്ങൾ admissions.cusat.ac.in ൽ ലഭിക്കും.