reeta
റീത്ത പോൾ

കൊച്ചി: തുടർച്ചയായി അഞ്ചാംവട്ടം വിജയിച്ച റീത്താ പോൾ അങ്കമാലി നഗരസഭയിലെ വി.ഐ.പി. കോൺഗ്രസ് സ്ഥാനാർത്ഥിയായി 2000ൽ തുടങ്ങിയതാണ് ജനസേവനം. അഞ്ച്, ആറ് വാർഡുകളിൽ മാറി മാറിയായിരുന്നു മത്സരം. ഇത്തവണ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയെ 97 വോട്ടുകൾക്കാണ് റീത്ത പോൾ കീഴടക്കിയത്. റീത്താപോളിനെ ഇക്കാലമത്രയും നേരിട്ട് തോൽവി അറിഞ്ഞവരെല്ലാം പുതുമുഖങ്ങളായിരുന്നു.

ഭർത്താവ് പോൾ ഇന്ത്യൻ നേവിയി​ലെ റിട്ട. ജൂനി​യർ ഡിസൈൻ ഓഫീസറാണ്. എൻജി​നി​യറായ മൂത്തമകൻ വി​ദേശത്തായി​രുന്നു. ഇപ്പോൾ നാട്ടിലുണ്ട്. ഇളയമകൻ എം. ബി. ബി.എസ് ഫൈനൽ ഇയർ വിദ്യാർത്ഥി.