 
കൊച്ചി: 1971 ഇന്ത്യ - പാകിസ്ഥാൻ യുദ്ധത്തിൽ പങ്കെടുത്ത സൈനികരെ എക്സ് സർവീസ്‌മെൻ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. കോൺഗ്രസ് ദേശീയ വക്താവ് പി.സി. ചാക്കോ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ചെയർമാൻ സർജന്റ് എൻ.എ. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി വിചാർവിഭാഗ് സംസ്ഥാന ജനറൽ സെക്രട്ടറി ബേബി വൈ. കിരീടത്തിൽ മുഖ്യപ്രഭാഷണം നടത്തി. സൈനികരായ സർജന്റ് കെ. ഗംഗാധരപ്പണിക്കർ, സി.പി.ഒ. ഉമ്മർ ആർ.എം., വിംഗ് കമാൻഡർ ഗോപാലകൃഷ്ണൻ എം.ആർ., പെറ്റി ഓഫീസർ ചാർലി സിമെന്തി, പെറ്റി ഓഫീസർ രാജൻ ജി.ഡി., ഹവിൽദാർ മേജർ കെ.ടി. തോമസ്, ജോസ് ഇ.സി., സർജന്റ് എൻ.എ. സെബാസ്റ്റ്യൻ, തങ്കച്ചൻ, അഗസ്ത്യൻ എന്നിവരെ ആദരിച്ചു. മേജർ ഡേവിസ്, ലഫ്റ്റനന്റ് ബേബി ഈരത്തറ, ആർ.പി.ഒ. തോമസ് ചാർലി എന്നിവർ സംസാരിച്ചു. സർജന്റ് ജിജി ഐ.ടി. സ്വാഗതവും ക്യാപ്ടൻ ജോൺസൺ നന്ദിയും പറഞ്ഞു.