മൂവാറ്റുപുഴ: കേരള ബാങ്ക് പ്രഥമ പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിന് മൂവാറ്റുപുഴ എസ്.എൻ.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിൽ ഇന്ന് സ്വീകരണം നൽകും . രാവിലെ 9.30ന് എസ്.എൻ. ബി.എഡ് കോളേജ് ഓഡിറ്റോറിയത്തിൽ ചേരുന്ന സ്വീകരണ സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് വി.കെ.നാരായണൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ .അനിൽകുമാർ , വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, ഗോഗം ഡയറക്ർടർ ബോർഡ് മെമ്പർമാരായ അഡ്വ. എൻ. രമേശ് , പ്രമോദ് കെ.തമ്പാൻ എന്നിവർ സംസാരിക്കും. യൂണിയന പ്രസിഡന്റ് വി.കെ. നാരായണൻ നൽകുന്ന സ്നേഹോപഹാരം ഏറ്റുവാങ്ങിയതിനുശേഷം കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ സംസാരിക്കും. യൂണിയൻ കൗൺസിൽ അഗങ്ങൾ , ശാഖ ഭാരവാഹികൾ, പോഷക സംഘടന ഭാരവാഹികൾ തുടങ്ങിയവർ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കും.