
കൊച്ചി: ഹോട്ടലുകളിൽ നിന്ന് ഇഷ്ടഭക്ഷണം കുറഞ്ഞ ചെലവിൽ വീട്ടിലെത്തിക്കാൻ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ആരംഭിച്ച റെസോയ് ആപ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജിയാണ് ആപ്പ് ലോഞ്ച് ചെയ്തത്.
ജില്ലാ പ്രസിഡന്റ് അസീസ് മൂസ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ സ്വാഗതം ആശംസിച്ചു. റെസോയ് ആപ്പ് ലെയ്‌സൺ ഓഫീസർ ടി.ജെ. മനോഹരൻ, സി.ഇ.ഒ മുഹമ്മദ് മുസ്തഫ, വൈസ് പ്രസിഡന്റ് സി.ജെ. ചാർലി, സംസ്ഥാന സെക്രട്ടറിമാരായ സി. ബിജുലാൽ, പി.പി. അബ്ദുറഹ്മാൻ, കെ.കെ. ഫൈസൽ, വി.ടി. ഹരിഹരൻ എന്നിവർ പങ്കെുത്തു.
ആദ്യഘട്ടത്തിൽ എറണാകുളം എം.ജി. റോഡിലുള്ള ഹോട്ടലുകളെയും റസ്റ്റോറന്റുകളെയും ഉൾക്കൊള്ളിച്ചാണ് പ്രവർത്തനം. മുഴുവൻ ഹോട്ടലുകളെയും റസ്റ്റോറന്റുകളെയും ഉൾക്കൊള്ളിച്ച് റെസോയ് ആപ്പിന്റെ പ്രവർത്തനം കേരളം മുഴുവൻ വ്യാപിപ്പിക്കും.
ഹോട്ടൽ മുറികൾ ബുക്ക് ചെയ്യാനും റസ്റ്റോറന്റിൽ മുൻകൂട്ടി സീറ്റുകൾ റിസർവ് ചെയ്യാനും ടേബിൾ റിസർവേഷനും റെസോയ് ആപ്പിലൂടെ ലഭ്യമാക്കും. റെസോയ് ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിലും ആപ്പിൾ സ്റ്റോറിലും നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാമെന്ന് സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജിയും ജനറൽ സെക്രട്ടറി ജി. ജയപാലും പറഞ്ഞു.