കൊച്ചി: ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിൽ ഭരണസ്ഥിരത ഉറപ്പുവരുത്തുന്നതിനും സി.പി.എമ്മിനെ ഭരണത്തിൽ നിന്നകറ്റാനും എൻ.ഡി.എ അടവുനയം സ്വീകരിക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു
സീറ്റ് വിഭജനത്തിലും സ്ഥാനാർത്ഥി നിർണയത്തിലുംവന്ന കാലതാമസവും തർക്കങ്ങളും ഒഴിവാക്കിയിരുന്നെങ്കിൽ കൂടുതൽ തിളക്കമാർന്ന വിജയം കൈവരിക്കാൻ എൻ.ഡി.എക്ക് കഴിയുമായിരുന്നു. കേരളത്തിന്റെ കാലാവസ്ഥ എൻ.ഡി.എക്ക് അനുകൂലമാണ്. മതന്യൂനപക്ഷങ്ങളിൽനിന്ന് കൂടുതൽ സ്വീകാര്യത ലഭിച്ചു. എൻ.ഡി.എക്ക് വിജയസാദ്ധ്യതയുള്ള ഡിവിഷനുകളിൽ സംസ്ഥാന വ്യാപകമായി ക്രോസ് വോട്ടിംഗ് നടന്നതായി അദ്ദേഹം ആരോപിച്ചു.