p-rameesh-54
പി. രമേശ്

പെരുമ്പാവൂർ: പെരുമ്പാവൂർ മാതൃഭൂമി ലേഖകനും ചിത്രകാരനുമായിരുന്ന അയ്മുറി വീരോളിൽ വീട്ടിൽ പരേതനായ പ്രഭാകരൻ നായരുടെ മകൻ പി. രമേശ് (54) നിര്യാതനായി. ദീർഘകാലം പെരുമ്പാവൂർ പ്രസ് ക്ലബ് പ്രസിഡന്റായിരുന്നു. 87-89 കാലഘട്ടത്തിൽ ശ്രീശങ്കര കോളജ് ആർട്‌സ് ക്ലബ് സെക്രട്ടറി, ചിത്രകാരൻ, കാർട്ടൂണിസ്റ്റ്, ഫാസ് മാസിക കോളമിസ്റ്റും ആയിരുന്നു. ഭാര്യ: ശ്രീകല, മകൾ: ദേവിക. മരുമകൻ: അജീഷ് പാലാരിവട്ടം.