കോലഞ്ചേരി: ബി.എസ്.എൻ.എൽ എറണാകുളം ബിസിനസ് ഏരിയയിലെ എല്ലാ കസ്റ്റമർ സർവീസ് സെന്ററുകളിലും കുടിശിക തീർപ്പാക്കൽ അദാലത്തും റീ കണക്ഷൻ മേളയും 18 മുതൽ 23 വരെ നടക്കും. കുടിശികയുള്ള എല്ലാ ലാൻഡ്‌ലൈൻ, മൊബൈൽ ഉപഭോക്താക്കൾക്കും ആകർഷകമായ ഇളവുകളോടെ കുടിശിക തീർപ്പാക്കി കണക്ഷനുകൾ പുനഃസ്ഥാപിക്കാം. വിശദവിവരങ്ങൾക്ക് അടുത്തുള്ള കസ്റ്റമർ സർവീസ് സെന്ററുമായി ബന്ധപ്പെടണം.