കൊച്ചി: പാലച്ചുവട്ടിൽ നിന്ന് മൂന്നുപേർ തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ കൗൺസിലർമാരായി. 21 ാം ഡിവിഷനായ പാലച്ചുവടിൽ നിന്ന് നൗഷാദ് പല്ലച്ചിയാണ് വിജയിച്ചത്. 29ൽ വിജയിച്ച ഉഷ പ്രവീണും 25ൽ വിജയിച്ച അസിയ അക്കിമും പാലച്ചുവട് ഡിവിഷനിലാണ് സ്ഥിരതാമസം. അയൽക്കാർ ഒരുമിച്ച് നഗരസഭാ അംഗങ്ങളായതിന്റെ കൗതുകത്തിലാണ് നാട്ടുകാർ.