കൊച്ചി: ഹോമിയോപ്പതി വകുപ്പിൽ ജില്ലയിൽ ഒഴിവുള്ള ഫാർമസിസ്റ്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സർട്ടിഫിക്കറ്റ് ഇൻ ഫാർമസി (ഹോമിയോ) അല്ലെങ്കിൽ നഴ്സ് കം ഫാർമസിസ്റ്റ് കോഴ്സ് ( ഹോമിയോ) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ 23ന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകളുമായി കാക്കനാട് ഐ.എം.ജി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0484 2955687.