കൊച്ചി: പ്രാദേശിക ആകാശവാണി നിലയങ്ങൾ നിറുത്തലാക്കാനുള്ള പ്രസാർ ഭാരതി തീരുമാനത്തിനെതിരെ അഖിലകേരള റേഡിയോ ലീസണേഴ്സ് അസോസിയേഷന്റെ പ്രതിഷേധം. 21 ന് രാവിലെ 10 ന് കൊച്ചി ആകാശവാണി നിലയത്തിന് മുമ്പിൽ അസോസിയേഷൻ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് മൊയ്തീൻ കുഞ്ഞ് തൃക്കാക്കര, ജില്ലാ പ്രസിഡന്റ് പൗലോസ് എന്നിവർ അറിയിച്ചു. പി.ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സാമൂഹിക കലാ സാംസ്കാരിക പ്രക്ഷേപണ രംഗത്തുള്ളവർ പങ്കുചേരും.