ullas-thomas
ഉല്ലാസ് തോമസ്

കൊച്ചി: യു.ഡി.എഫിന് മികച്ച ഭൂരിപക്ഷമുള്ള എറണാകുളം ജില്ലാ പഞ്ചായത്തിൽ കോൺഗ്രസിലെ ഉല്ലാസ് തോമസ് പ്രസിഡന്റായേക്കും. ആവോലി ഡിവിഷനിൽ നിന്ന് ഇത്തവണത്തെ ഉയർന്ന ഭൂരിപക്ഷമായ 11696 വോട്ടുകൾക്കാണ് വിജയിച്ചത്. ധാരണയനുസരിച്ച് ഐ ഗ്രൂപ്പിനാണ് പ്രസിഡന്റു സ്ഥാനം. കൊച്ചി കോർപ്പറേഷൻ എ വിഭാഗത്തിനും നൽകുന്നതായിരുന്നു രീതി. ഇത്തവണ കോർപ്പറേഷനിൽ ഭരണം ഉറപ്പില്ല. 27 ഡിവിഷനുള്ള ജില്ലാ പഞ്ചായത്തിൽ 16 സീറ്റുകൾ യു.ഡി.എഫ് നേടി. 15 സീറ്റും കോൺഗ്രസിനാണ്. എൽ.ഡി.എഫ് ഒമ്പത് സീറ്റ് നേടിയപ്പോൾ ട്വന്റി -20 രണ്ടിട‌ങ്ങളിൽ വിജയിച്ചു.