election
ഷിവാഗോ തോമസ്..........

മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ആയവന ഡിവിഷനിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച ഷിവോഗോ തോമസിന് അട്ടിമറി വിജയം. ബ്ലോക്ക് പഞ്ചായത്ത് ആയവന ഡിവിഷൻ രൂപീകരണത്തിന് ശേഷം എന്നും യു.ഡി.എഫിനെ തുണച്ചിരുന്ന ഡിവിഷനിൽ ഇക്കുറി സി.പി.ഐ ലോക്കൽ സെക്രട്ടറി ഷിവാഗോ തോമസ് 654 വോട്ടുകൾക്കാണ് വിജയിച്ചത്. കേരള കോൺഗ്രസിലെ ജോസഫ്, ജേക്കബ് ഗ്രൂപ്പുകൾ യു.ഡി.എഫ് സ്ഥാനാർത്ഥികളായി ഇവിടെ മത്സര രംഗത്തുണ്ടായിരുന്നു. ആയവന ഗ്രാമപഞ്ചായത്തിലെ 6 മുതൽ 12 വരെയുള്ള വാർഡുകളും കല്ലൂർക്കാട് പഞ്ചായത്തിലെ 1, 12, 13 വാർഡുകളും ഉൾപ്പെടുന്ന ബ്ലോക്ക് ഡിവിഷനിൽ ഒട്ടുമിക്ക വാർഡുകളിലും ഷിവാഗോ തോമസ് ലീഡ്‌ചെയ്യുകയായിരുന്നു. സി.പി.ഐ ആയവന ലോക്കൽ സെക്രട്ടറി, ആയവന റൂറൽ കോഓപ്പറേറ്റീവ് ബാങ്ക് മെമ്പർ എന്നീ ചുമതലകൾ വഹിക്കുന്ന ഷിവാഗോ തോമസ് അപ്രതീക്ഷിത വിജയം സമ്മാനിച്ച സന്തോഷത്തിലാണ്.