വൈപ്പിൻ: വൈപ്പിൻ നിയോജകമണ്ഡലത്തിലെ 8 പഞ്ചായത്തുകളിലും യു.ഡി.എഫിന് മുന്നേറാനുള്ള സാഹചര്യം ഉണ്ടായിരുന്നിട്ടും 3 പഞ്ചായത്തുകളിൽ മാത്രമൊതുങ്ങിയത് യു.ഡി.എഫ് വൈപ്പിൻ നിയോജകമണ്ഡലം ചെയർമാന്റെ അനുചിതമായ ഇടപെടൽ കൊണ്ടാണെന്ന് കെ.പി.സി.സി എക്‌സിക്യുട്ടിവ് അംഗം കെ.ആർ. സുഭാഷും ഡി.സി.സി ജനറൽസെക്രട്ടറി സി.ഡി. ദേശികനും ആരോപിച്ചു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിലെ ദയനീയ
തോൽവി സ്ഥാനാർത്ഥി നിർണയത്തിലെ അപാകതകൾ കൊണ്ടാണ്. തങ്ങളെ മാറ്റിനിർത്തിയാണ് സ്ഥാനാർത്ഥി നിർണയം നടത്തിയതെന്ന് ഇരുവരും പറഞ്ഞു.