പറവൂർ: ഒരുകാലത്ത് സി.പി.ഐയുടെ ശക്തികേന്ദ്രമായിരുന്ന പറവൂരിൽ ഇത്തവണ നഗരസഭയിൽ പ്രതിനിധിയില്ല. മത്സരിച്ച് ഏഴു സീറ്റിലും പരാജയപ്പെട്ടു. വടക്കേക്കരയിൽ അഞ്ച് സീറ്രിൽ മത്സരിച്ചപ്പോൾ ഒന്നും ചിറ്റാറ്റുകരയിൽ നാല് സീറ്റിൽ രണ്ടും കോട്ടുവള്ളിയിൽ ആറ് സീറ്റിൽ മൂന്നും ഏഴിക്കരയിൽ നാല് സീറ്റിൽ ഒരിടത്തുമാണ് വിജയിച്ചത്. ചേന്ദമംഗലം പഞ്ചായത്തിൽ അഞ്ച് സീറ്റിലും പറവൂർ ബ്ളോക്കിൽ മൂന്നുസീറ്റിലും വിജയിച്ചതാണ് പ്രധാനനേട്ടം.