കൊച്ചി: എസ്.എൻ.ഡി.പി യോഗം മുൻ ഡയറക്ടർ ബോർഡംഗവും കേരളകൗമുദി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജരുമായിരുന്ന പി.കെ. മുരളീധരനെ ചതയോപഹാരം ഗുരുദേവ ട്രസ്റ്റ് ഇന്ന് അനുസ്‌മരിക്കും.
വൈകിട്ട് മൂന്നിന് കലൂർ ഗുരുദേവക്ഷേത്ര സന്നിധിയിൽ നടക്കുന്ന ചടങ്ങിൽ പുരുഷോത്തമൻ മാമംഗലം അനുസ്‌മരണപ്രഭാഷണം നടത്തും. ട്രസ്റ്റ് കൺവീനർ കെ.കെ. പീതാംബരൻ അദ്ധ്യക്ഷത വഹിക്കും. എ.സി.എസ് സ്കൂൾ മാനേജർ പി.ഐ. തമ്പി, എസ്.എൻ.ഡി.പി യോഗം പാലാരിവട്ടം ശാഖാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത്, കലൂർ സൗത്ത് ശാഖാ സെക്രട്ടറി ഐ.ആർ. തമ്പി, പി.എം. മനീഷ്, പി.എൻ. ജഗദീശൻ എന്നിവർ സംസാരിക്കും. ട്രസ്റ്റ് വൈസ് ചെയർമാൻ വി.എസ്. സുരേഷ് സ്വാഗതവും സി.സി. ഗാന്ധി നന്ദിയും പറയും.