ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടതിന്റെ പ്രകോപനത്തിൽ കോൺഗ്രസ് പ്രവർത്തകരെ സി.പി.എമ്മുകാർ ആക്രമിച്ചതായി പരാതി. ഏഴ്, എട്ട് വാർഡുകളിൽ ആഹ്ലാദപ്രകടനം നടത്തിയതിന് കോൺഗ്രസ് പ്രവർത്തകരെ കൂട്ടമായി ആക്രമിക്കുകയാണെന്നാണ് പരാതി.
മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് ചൂർണിക്കര മണ്ഡലം പ്രസിഡന്റ് അമൽ അശോക്, കോൺഗ്രസ് പ്രവർത്തകനായ ജോർജ് എന്നിവരെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചൂർണിക്കരയിൽ പലഭാഗത്തും സി.പി.എം അക്രമം അഴിച്ചുവിടുന്നതിൽ ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി പ്രതിഷേധിച്ചു.
എന്നാൽ ആഹ്‌ളാദപ്രകടനം നടത്തുന്നത് സംബന്ധിച്ച് വാക്കുതർക്കം മാത്രമാണ് നടന്നതെന്നും ആക്രമണം ഉണ്ടായില്ലെന്നും സി.പി.എം ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ പറഞ്ഞു.