#സതി പ്രസിഡന്റാകാൻ സാദ്ധ്യത, അഭിലാഷ് അശോകൻ വൈസ് പ്രസിഡന്റാകും
ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫിന് ഭരണത്തുടർച്ച ലഭിച്ചപ്പോൾ തകർന്നടിഞ്ഞത് കോൺഗ്രസാണ്. 19 വാർഡുകളിൽ എൽ.ഡി.എഫ് 10 സീറ്റ് നേടി. യു.ഡി.എഫ് നാല് സീറ്റ് നേടിയപ്പോൾ മൂന്നിടത്ത് കോൺഗ്രസ് റബലുകൾക്കാണ് വിജയം. രണ്ട് വാർഡ് വെൽഫെയർ പാർട്ടി നേടി. 4,13,15 വാർഡുകളാണ് കോൺഗ്രസ് വിമതന്മാർ നേടിയത്.
പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ള ഇവിടെ എൽ.ഡി.എഫിലെ സതി പ്രസിഡന്റാകും. യു.ഡി.എഫിന് മുന്നൂറോളം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കാറുള്ള 16-ാം വാർഡിൽ എൽ.ഡി.എഫിലെ അഭിലാഷ് അശോകൻ അട്ടിമറി വിജയം നേടി. സി.പി.എം. ലോക്കൽ കമ്മിറ്റിഅംഗമായ അഭിലാഷ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റാകും.
വിജയികൾ, വാർഡ്, സ്ഥാനാർത്ഥി, മുന്നണി, ഭൂരിപക്ഷം ക്രമത്തിൽ:
1. റസീന നജീബ് (എൽ.ഡി.എഫ് സ്വത.) 213
2. അബ്ദുൾ നജീബ് പെരിങ്ങാട്ട് (വെൽഫെയർ) 47
3. ആബിദ അബ്ദുൾ ഖാദർ (വെൽഫെയർ) 113
4. സീല ഷിഹാബ് (യു.ഡി.എഫ്.) 145
5. സതി ടീച്ചർ (എൽ.ഡി.എഫ്.) 74
6. ടി.ആർ. രജീഷ് (എൽ.ഡി.എഫ്) 125
7. കെ.കെ. സതീശൻ (യു.ഡി.എഫ്.) 63
8. അസീസ് (അംബി സ്വതന്ത്രൻ). 38
9. സ്‌നേഹ ടീച്ചർ (എൽ.ഡി.എഫ്.) 229
10. വി. കൃഷ്ണകുമാർ (മനു എൽ.ഡി.എഫ്.) 241
11. സനില (യു.ഡി.എഫ്.) 30
12. കെ.കെ. നാസർ (എൽ.ഡി.എഫ്.) 182
13. സാജു മത്തായി (സ്വതന്ത്രൻ) 88
14. എൽസി ജോസഫ് (എൽ.ഡി.എഫ്.) 514
15. കെ.എ. ജോയി (സ്വതന്ത്രൻ). 84
16. അഭിലാഷ് അശോകൻ (എൽ.ഡി.എഫ്.) 32
17. ഹിത ജയകുമാർ (എൽ.ഡി.എഫ്.) 78
18. സിമി അഷറഫ് (എൽ.ഡി.എഫ്.) 40
19. സാഹിദാ അബ്ദുൾ സലാം (യു.ഡി.എഫ്.) 433