കൊച്ചി: കൊച്ചിയിലെ മാളിൽ നടിയെ അപമാനിച്ച സംഭവത്തെ വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈൻ അപലപിച്ചു. സംഭവത്തിൽ കമ്മിഷൻ സ്വമേധയാ കേസെടുത്തു. എം.സി. ജോസഫൈൻ, അംഗം ഷിജി ശിവജി എന്നിവരുടെ നേതൃത്വത്തിൽ ഇന്നു രാവിലെ നടിയുടെ വസതിയിലെത്തി വിവരങ്ങൾ ശേഖരിക്കും.