election

മൂവാറ്റുപുഴ: തൊലുറപ്പിെന്റെ കരുത്തിൽ പോരിനിറങ്ങി വെന്നിക്കൊടി പാറിച്ച ലിസി എൽദോസ് വാളകം പഞ്ചായത്തിന്റെ അമരേത്തേക്ക്. കുടുംബശ്രീ പ്രവർത്തകയുമായ ലിസി യു.ഡി.എഫ് ടിക്കറ്റിൽ രണ്ടാം വാർഡിൽ നിന്നാണ് വിജയിച്ചത്. കടുത്ത മത്സരത്തിൽ കഴിഞ്ഞ ഭരണസമിതിയിലെ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണായിരുന്ന എഡി.എഫിലെ സുജാത സതീശെനെയാണ് കീഴ്‌പ്പെടുത്തിയത്.

നിത പ്രദീപ് ആയിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി. ലിസി 11 1വോട്ടിന്റെ ഭൂരിപക്ഷം നേടി.യു.എഡി.എഫിന്റെ അച്ചടക്കത്തോടെയുള്ള പ്രവർത്തനമാണ് മികച്ച വിജയം നേടുവാൻ സാധിച്ചതെന്ന് ലിസി പറഞ്ഞു . ലിസിയിലൂടെ യു.ഡി.എഫിന്റെ കോട്ട കാത്ത് സൂക്ഷിച്ചതിലുള്ള ആഹ്ളാദത്തിലാണ് പ്രവർത്തകർ.ശക്തമായ മത്സരം നടന്നെങ്കിലും നാലാം തവണയും വാർഡ് യു.ഡി.എഫ് നിലനിർത്തുകയായിരുന്നു.