afsal-kunjumon

ആലുവ: യു.ഡി.എഫ് കോട്ടയിൽ മുതിർന്ന നേതാവിനെ എട്ടുനിലയിൽ പൊട്ടിച്ച് എൽ.ഡി.എഫിന്റെ യുവപോരാളി അഫ്സസൽ കുഞ്ഞുമോൻ. എടത്തല ഗ്രാമപഞ്ചായത്ത് 18 -ാം വാർഡിൽ മത്സരിച്ച അഫ്സൽ കുഞ്ഞുമോൻ സീറ്റ് പിടിച്ചെടുത്തെന്ന് മാത്രമല്ല, പഞ്ചായത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന സാജിത അബ്ബാസിന്റെ വാർഡിൽ തിരഞ്ഞെടുപ്പിന് മുമ്പ് വരെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന സി.യു. യൂസുഫായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി. കോൺഗ്രസിലെ ഗ്രൂപ്പ് പോരാണ് യു.ഡി.എഫിന് കനത്ത തോൽവി സമ്മാനിച്ചത്. എൻ.സി.പിയുടെ യുവജന വിഭാഗത്തിന്റെ ദേശീയ ജനറൽ സെക്രട്ടറിയായ അഫ്‌സൽ കുഞ്ഞുമോൻ സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പർ കൂടിയാണ്. 2005ൽ എൽ.ഡി.എഫിലെ സിന്ധു ശിവൻ 112 വോട്ടിന് ജയിച്ച വാർഡ് കഴിഞ്ഞ 10 വർഷമായി യു.ഡി.എഫിന്റെ കൈയിലായിരുന്നു.