കൊച്ചി: പൊന്നുരുന്നി സഹൃദയയുടെയും നബാർഡിന്റെയും നേതൃത്വത്തിൽ 18 നും 25നുമിടയിൽ പ്രായമുള്ള അവിവാഹിതരായ വനിതകൾക്ക് സൗജന്യ തയ്യൽ പരിശീലനം നൽകും. 30 ദിവസത്തെ റസിഡൻഷ്യൽ കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് പ്രമുഖ വസ്ത്രനിർമ്മാണ സ്ഥാപനങ്ങളിൽ ജോലി ലഭിക്കും.
താത്പര്യമുള്ളവർ അപേക്ഷ, ആധാർ കാർഡിന്റെ കോപ്പി, പരിചയപ്പെടുത്തി പൊതുസമ്മതരായ രണ്ടുപേരുടെ ശുപാർശ കത്തുകൾ, ഫോട്ടോ എന്നിവ സഹിതം 15 ദിവസത്തിനകം wsewkm@gmail.com എന്ന ഇമെയിലിലേക്ക് അയയ്ക്കുക. വിവരങ്ങൾക്ക് ഫോൺ: 7558903454.