കോലഞ്ചേരി: പ്രസിഡന്റ് തിരഞ്ഞെടുപ്പ് തുലാസിലായ വടവുകോട് ബ്ളോക്ക് പഞ്ചായത്തിൽ പ്രസിഡന്റും, വൈസ് പ്രസിഡന്റിനേയും നറുക്കിട്ടെടുത്തേക്കും. ഇവിടെ അഞ്ചു സീറ്റുകൾ വീതം തുല്ല്യമായി നില്ക്കുന്ന യു.ഡി.എഫും, ട്വന്റി20 യേയും പിന്തുണയ്ക്കുന്ന നിലപാട് മൂന്ന് സീറ്റുള്ള എൽ.ഡി.എഫ് എടുക്കാനില്ലെന്നാണ് സൂചന. യു.ഡി.എഫിന് പിന്തുണ നല്കിയാൽ പോലും വരാനിരിക്കുന്ന നിയമ സഭ തിരഞ്ഞെടുപ്പിൽ വലിയ പ്രചരണത്തിന് ഇടയാകുമെന്നതിനാൽ തല്ക്കാലം പിന്തുണ ആർക്കുമില്ലെന്ന നിലപാടിലാണ് എൽ.ഡി.എഫ്. ട്വന്റി20 യ്ക്ക് പിന്തുണ നല്കിയാൽ മുന്നണിയ്ക്കും, പാർട്ടിക്കുമുള്ളിൽ വലിയ പൊട്ടിത്തെറിക്കിടയാക്കും. ഈ സാഹചര്യത്തിൽ ഭരണ നേതൃത്വത്തിലേയ്ക്കില്ലെന്നാണ് എൽ.ഡി.എഫ് നിലപാട്. ഇത്തരം സാഹചര്യത്തിൽ ടോസിംഗ് മാത്രമാണ് വരണാധികാരിയ്ക്ക് മുന്നിലുള്ള ഏക പോംവഴി. ഭാഗ്യം തുണയ്ക്കുന്നവർ നേതൃ സ്ഥാനത്തെത്തും.