മൂവാറ്റുപുഴ: വോട്ടെണ്ണലിൽ ക്രമക്കേട് നടന്നതായി ആരോപിച്ച് യു.ഡി.എഫ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി.ഇ.ഒ ഓഫീസിനു മുന്നിൽ ഉപരോധസമരം നടത്തി. അഞ്ചാം വാർഡിലെ വോട്ടെണ്ണലിന്റെ വിശദ വിവരങ്ങളടങ്ങിയ രേഖ ആവശ്യപ്പെട്ടു യു.ഡി.എഫ് വാർഡ്‌ മുഖ്യ തെരഞ്ഞെടുപ്പു ഏജന്റ് കബീർ പൂക്കടശ്ശേരി സമർപ്പിച്ച അപേക്ഷ അവഗണിക്കുകയും രേഖ നൽകാതിരിക്കുകയും ഇലക്ഷൻ അട്ടിമറിക്ക് കൂട്ട് നിൽക്കുകയും ചെയ്ത മുഖ്യ വരണാധികാരിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അൻവർ ആവശ്യപെട്ടു. സമരം ഡി.സി.സി സെക്രട്ടറി പി. പി .എൽദോസ് ഉദ്ഘാടനം ചെയ്തു. സ്ഥാനാർത്ഥി ഷാജി അയ്യപ്പൻ, കബീർ പൂക്കടശ്ശേരി, ജിനു മേടേക്കൽ, റഫീഖ് പൂക്കടശ്ശേരി, ജേക്കബ് തോമസ് കുട്ടപ്പായി, ഇബ്രാഹിം കാരയിൽ, ടി.എച്ച്.റിഷാദ് , റിയാസ് താമരപ്പിള്ളി, തുടങ്ങിയവർ സംസാരിച്ചു.