മൂവാറ്റുപുഴ: വയനാട് മീനങ്ങാടിയിൽ നിന്നും തുടക്കം കുറിച്ചിച്ച അവകാശ സംരക്ഷണ യാത്രയ്ക്ക് വാളകം പഞ്ചായത്തിലെ യാക്കോബായ പള്ളികളുടെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചയ്ക്ക് 12 ന് വാളകം കവലയിൽ സ്വീകരണം നൽകുന്നു. പഞ്ചായത്ത് അതിർത്തിയായ പെരുവംമൂഴിയിൽ നിന്ന് നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ വാളകം കവലയിലേക്ക് സംരക്ഷണ ജാഥയെ സ്വീകരിക്കും. വാളകം കവലയിലെ സ്വീകരണത്തിനുശേഷം ജാഥ മേഖലയിലെ പള്ളികളുടെ സ്വീകരണം ഏറ്റുവാങ്ങും . തുടർന്ന് റാക്കാട് സെന്റ് മേരീസ് ജേക്കബൈറ്റ് കത്തീഡ്രൽ നേർച്ചപള്ളിയിൽ എത്തിച്ചേരുന്ന ജാഥയെ സമീപ പള്ളികൾ ചേർന്ന് സ്വീകരിക്കും.