
കൊച്ചി: ഷോപ്പിംഗ് മാളിൽ യുവാക്കൾ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവനടി താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ടില്ല. അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു ഫോണിൽ വിളിച്ചെങ്കിലും ഷൂട്ടിംഗിലായതിനാൽ സംസാരിക്കാൻ കഴിഞ്ഞില്ല. പരാതി ലഭിച്ചശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അമ്മ ഭാരവാഹികൾ അറിയിച്ചു.