കൊച്ചി: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തേവര എസ്.എച്ച്. കോളേജിലെ പൂർവ അദ്ധ്യാപക സംഘടനയായ ഫ്രറ്റേണിറ്റി ഒഫ് എഡ്യുക്കേറ്റർ ഒഫ് എസ്.എച്ചിന്റെ നേതൃത്വത്തിൽ റാലി സംഘടിപ്പിക്കും. 19 ന് രാവിലെ 10.30 ന് തേവര കോളേജിന് മുൻവശത്ത് നിന്ന് റാലി ആരംഭിച്ച് രാജേന്ദ്രമൈതാനത്ത് എത്തിച്ചേരും.