കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അതിജീവനത്തിനായി സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പി .സി. ജേക്കബ് ഉദ്ഘടനം ചെയ്തു. യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ടോജി തോമസ്, യോഗത്തിൽ യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എ.ജെ റിയാസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ജിമ്മി ചക്യാത്ത്, എറണാകുളം മേഖല സെക്രട്ടറി എസ് സുരേഷ് ഗോപി, യൂത്ത് വിംഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.എസ് നിഷാദ്, ട്രഷറർ അനൂപ്,

തുടങ്ങിയവർ സംസാരിച്ചു.