കൊച്ചി: അങ്കമാലി അയ്യമ്പുഴയിലെ നിർദ്ദിഷ്ട ഗിഫ്റ്റ് സിറ്റിയുടെ ഉന്നതതല യോഗം ചേർന്നു. യോഗത്തിൽ കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ), ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, ദി ഇൻഡസ് എന്റർപ്രൈസസ് എന്നിവരെ പ്രതിനിധീകരിച്ച് വ്യവസായികൾ പങ്കെടുത്തു.
അഡീഷണൽ ചീഫ് സെക്രട്ടറി (സ്‌പെഷ്യൽ പ്രോജക്ടുകൾ) അൽകേഷ് കുമാർ ശർമ, കിൻഫ്ര എം.ഡി. സന്തോഷ് കോശി തോമസ്, എറണാകുളം കളക്ടർ എസ്. സുഹാസ്, പാലക്കാട് ജില്ലാ കളക്ടർ ഡി. ബാലമുരളി എന്നിവർ പങ്കെടുത്തു. വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി വരികയാണ്. അടുത്ത മാർച്ചോടെ പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു.