
വൈപ്പിൻ : മലബാറിൽ നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന യാക്കോബായ സുറിയാനി സഭയുടെ അവകാശസംരക്ഷണ യാത്രക്ക് ചെറായി വലിയ പള്ളി സെന്റ് മേരീസിന് മുന്നിലും ചെറായി ചെറിയ പള്ളി സെന്റ് ജോർജ് വളപ്പിലും അയ്യമ്പിള്ളി സെന്റ് ജോൺസ് പള്ളിക്ക് മുന്നിലും യാക്കോബായ സഭാ വിശ്വാസികൾ സ്വീകരണം നൽകി.പള്ളി പിടിച്ചെടുക്കലിനും നീതി നിഷേധത്തിനുമെതിരെ വയനാട് ചീനങ്ങാടി സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ നിന്ന് മെത്രാപ്പോലീത്ത ജോസഫ് മാർഗ്രിഗറിയോസ്, ഐസക്ക് മാർ ഒസ്താത്തിയോസ് എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച സംരക്ഷണയാത്ര 29 ന് തിരുവനന്തപുരത്ത് സമാപിക്കും.