photo
സ്കൂളിന്റെ മാതൃകയുമായി ഗോപിത കൃഷ്ണ

വൈപ്പിൻ : സ്കൂളിൽ പോകണമെന്ന് ആഗ്രഹം. പക്ഷേ കൊവിഡ് ആയതിനാൽ ക്ലാസില്ല. ഒടുവിൽ ആ ആഗ്രഹം സാ ദ്ധ്യമാക്കാൻ എടവനക്കാട് എസ്.ഡി.പി.വൈ.കെ.പി.എം ഹൈസ്‌കൂളിലെ വിദ്യാർത്ഥിനി ഗോപിത കണ്ടെത്തിയത് സ്കൂളിന്റെ മിനിയേച്ചർ തന്നെ നിർമ്മിച്ചെടുക്കുക എന്നതായിരുന്നു. യൂ ട്യൂബിൽ ദക്ഷിണ വച്ച് മിനിയേച്ചർ നിർമ്മാണത്തിന്റെ ബാലപാഠങ്ങൾ പഠിച്ചെടുത്തു. പിന്നെ സഹോദരൻ ഗോപിൻ കൃഷ്ണയുടെ സഹായത്തോടെ സ്കൂളിന്റെ ചെറുപതിപ്പ് നിർമ്മിക്കുകയായായിരുന്നു. ചിത്രം കണ്ട് അദ്ധ്യാപകർക്കും സഹപാഠികൾക്കും ഒന്നേ പറയാനുണ്ടായുള്ളു. സംഭവം അടിപൊളിയായിട്ടുണ്ട് !

ലോക്ക് ഡൗൺ വിരസത മാറ്റാൻ ഗോപിത കെ.എസ്.ആർ.ടി,​ടൂറിസ്റ്റ് ബസുകളുടെ മിനിയേച്ചർ നിർമ്മിച്ചിരുന്നു.

നേവി ദിനത്തിൽ ഐ.എൻ.എസ് വിക്രമാദിത്യയുടെ ചെറുപതിപ്പ് ഉണ്ടാക്കി കൈയടി നേടി.ലോക്ക്‌ഡൗൺ ദിനങ്ങളിൽ നിരാംലംബർക്ക് ഭക്ഷണപൊതികൾ നൽകിയും വിശേഷദിനങ്ങളിൽ അനാഥയങ്ങളിൽ മധുരം നൽകിയും ഗോപിത കൃഷ്ണ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. ചെറുവൈപ്പ് വലിയവീട്ടിൽ പറമ്പിൽ ഗോപിയും സരിതയുമാണ് മാതാപിതാക്കൾ.