പറവൂർ: കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കേസരിയുടെ 60-ാം ചരമവാർഷിക ദിനാചരണത്തിൽ എഴുത്തുകാരൻ പൂയപ്പിള്ളി തങ്കപ്പൻ അനുസ്മരണ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സി.എ. രാജീവ്, പറവൂർ ബാബു, അൻവിൻ കെടാമംഗലം, ആരോമൽ പി. മനോജ് എന്നിവർ സംസാരിച്ചു.