കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ നിരാശാജനകമായ പ്രകടനം ഇടതുപക്ഷത്തിന്റെ ആത്മവീര്യം ഉയർത്താൻ സഹായകരമായെന്നും സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (സി.പി.പി.ആർ ) ഉപദേശകനും കേന്ദ്ര സർവകലാശാല (കേരളം) മുൻ വൈസ് ചാൻസലറുമായ ഡോ. ഗോപകുമാർ അഭിപ്രായപ്പെട്ടു.

തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തെ മുൻനിർത്തി, കേരളത്തിലെ നിലവിലെ രാഷ്ട്രീയ അന്തരീക്ഷത്തെ പറ്റി സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് ' സംഘടിപ്പിച്ച ഫേസ്ബുക്ക് തൽസമയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ ശക്തിക്ഷയം ഈ തിരഞ്ഞെടുപ്പിൽ വളരെ പ്രകടമായിരുന്നുവെന്ന് ചർച്ചയിൽ പങ്കെടുത്ത സി.പി.പി.ആർ അക്കാദമിക് ഡയറക്ടർ കെ.സി. എബ്രഹാം പറഞ്ഞു.

സി.പി.പി.ആർ. ചെയർമാൻ ഡോ. ധനുരാജും സംസാരി​ച്ചു.