കൊച്ചി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ജില്ലയിൽ നിന്നും വിജയിച്ച ജനപ്രതിനിധി കളുടെ സംഗമം ഇന്ന് ഉച്ചക്ക് 12 മണിക്ക് എറണാകുളം പുന്നക്കൽ ജംഗ്ഷനിലെ ആവിഷ്കാർ ഇവന്റസിൽ നടക്കും. കേന്ദ്ര മന്ത്രി വി. മുരളീധരൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ എ. എൻ. രാധാകൃഷ്ണൻ, ഡോ കെ. എസ്. രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കുമെന്ന് ബി.ജെ.പി എറണാകുളം ജില്ല പ്രസിഡന്റ്‌ എസ്. ജയകൃഷ്ണൻ പറഞ്ഞു.