കുറുപ്പംപടി : മേതല കല്ലിൽ ഗുഹാ ക്ഷേത്രത്തിന് സമീപം അനധികൃതമായി നിർമ്മിക്കുന്ന പ്ലൈവുഡ് കമ്പനിക്കെതിരെ സമരം ശക്തമാക്കാൻ ഒരുങ്ങി കല്ലിൽ സംഗമം ജനകീയ കൂട്ടയ്മ. പഞ്ചായത്ത് അനുമതിയില്ലാതെയാണ് ക്ഷേത്രത്തിന് സമീപത്തെ കമ്പനിയുടെ നിർമ്മാണം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. ഇതേതുടർന്നാണ് പ്രേക്ഷോഭത്തിന് ഒരുങ്ങാൻ കല്ലിൽ സംഗമം ജനകീയ കൂട്ടയ്മ തീരുമാനിച്ചത്.

രണ്ട് മാസം മുമ്പാണ് കമ്പനി നിർമ്മാണം തുടങ്ങിയത്. ഗുഹാക്ഷേത്രത്തെ തകർക്കുന്ന തരത്തിൽ പ്ലൈവുഡ് മാഫിയയുടെ കടന്നുകയറ്റത്തിന് എതിരെ അന്ന് മുതൽ ജനങ്ങൾ പ്രതിഷേധത്തിലാണ്. കമ്പനി നിർമ്മിക്കാൻ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതിയില്ലെന്ന് ജനകീയ കൂട്ടായ്മ ആരോപിച്ചു. ഇക്കാര്യം സംബന്ധിച്ച് വിവരം തേടിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു. അതേസമയം വ്യവസായ കേന്ദ്രത്തിൽ നിന്നും ഓൺലൈൻ ലൈസൻസ് ലഭിച്ചിട്ടുണ്ടെന്നാണ് പ്ലൈവുഡ് കമ്പനി പറയുന്നത്.

പുരാവസ്തുവകുപ്പ് ഏറ്റെടുത്തിരിക്കുന്ന ക്ഷേത്രവും പരിസരപ്രദേശവും സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. പുരാവസ്തു അധികൃതർ പ്ലൈവുഡ് ഫാക്ടറി ഉടമകളുടെ സമ്മർദത്തിനു വഴങ്ങി മൗനം പാലിക്കുകയാണ് . മൂവാറ്റുപുഴ ആർ.ഡി.ഒ യ്ക്കക്കാണ് ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല. ഇയ്രേറെ പ്രക്ഷോഭങ്ങൾ ഉണ്ടായിട്ടും ആർ.ടി.ഒ സ്ഥലം സന്ദർശിക്കുകയും മേൽ നടപടികൾ സ്വീകരിക്കുകയും ചെയ്യാത്തത് മാഫിയയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.