കർഷകരി​ൽ നി​ന്ന് നേരി​ട്ട് വാങ്ങാം

തൃക്കാക്കര : നബാർഡി​ന്റെ ആഭി​മുഖ്യത്തി​ലുള്ള കേരളത്തിലെ ആദ്യകാർഷിക വിപണന കേന്ദ്രം ഫാംശ്രീ അഗ്രോമാർട്ട് നാളെ കാക്കനാട് തുറക്കും. ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓർഗനൈസേഷനും, വിവിധ കാർഷിക സഹകരണ സംഘങ്ങളും ചേർന്ന് ഇടനി​ലക്കാരെ ഒഴി​വാക്കി​ നേരി​ട്ട് വി​ൽക്കുകയാണ് ഇവി​ടെ.

എറണാകുളം ജി​ല്ലാ ബാങ്ക് എംപ്ലോയീസ് സഹകരണ സംഘമാണ് വിപണകേന്ദ്രം നടത്തുന്നത്. തൃക്കാക്കര മുനിസിപ്പാലിറ്റിക്ക് എതിർവശത്തുള്ള കേരള ബാങ്കിന്റെ കെട്ടിടത്തിലെ താഴത്തെ നിലയിലാണ് ഫാംശ്രീ.

നാളെ മൂന്നി​ന് നബാർഡ് കേരളാ റീജിയൻ ചീഫ് ജനറൽ മാനേജർ പി.ബാലചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിക്കും. കേരള ബാങ്ക് ഭരണസമിതിയംഗം അഡ്വ.പുഷ്പദാസ്, നബാർഡ് ഡി.ഡി.എം. അശോക് കുമാർ നായർ, കേരള ബാങ്ക് കോർപ്പറേറ്റ് ഓഫീസ് ജനറൽ മാനേജർ ജോളി ജോൺ, സി.പി.സി. ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. എൻ.അനിൽകുമാർ, സാനുരാജ് പി.എസ്, ജോയിന്റ് രജിസ്ട്രാർ സജീവ് കർത്താ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.