p

കുറുപ്പംപടി : പെരിയാർവാലി കനാലിന്റെ അറ്റകുറ്റപ്പണി ഇഴയുന്നു. മാസങ്ങൾക്ക് മുമ്പ് ആരംഭിച്ച പണികൾ പാതിപോലും പിന്നിട്ടിട്ടില്ല. ഇതോടെ കനാൽ തുറക്കാനാകാത്ത സ്ഥിതിയായി. കനാൽ തുറക്കുന്നതിലെ കാലതാമസം മൂലം പെരിയാർവാലിയെ ആശ്രയിക്കുന്ന പതിനായിരക്കണക്കിന് കുടുംബങ്ങൾ ദുരിതത്തിലാണ്. മുൻവർഷങ്ങളിൽ കനാൽ വൃത്തിയാക്കുന്ന ജോലികൾ വേഗത്തിൽ പൂർത്തിയാക്കി ഡിസംബറോടെ തന്നെ പെരിയാർവാലി തുറന്ന് കൊടുത്തിരുന്നു. ഇക്കൊല്ലം അറ്റകുറ്രപ്പണികൾ വളരെ വൈകിയാണ് ആരംഭിച്ചത്. അധികൃതരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. പെരിയാൽ വാലി തുറക്കാത്തതിനാൽ മിക്കയിടങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായി. കിണറുകൾ എല്ലാം വറ്റി. ജാതി, കൊക്കോ, വാഴ മുതലായ കൃഷികളെ എല്ലാത്തരം കൃഷികളേയും ശുദ്ധജല ക്ഷാമം സാരമായി ബാധിച്ചെന്നും എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി കനാൽ തുറന്നുവിടണമെന്നും നാട്ടുകാരുടെ ആവശ്യം.