
തൃശൂർ: രാജ്യത്ത് പ്രകടമാകുന്ന മുഖ്യധാരാ രാഷ്ട്രീയ പാർട്ടിയുടെ അസ്തമയം തദ്ദേശ തിരഞ്ഞെടുപ്പോടെ കേരളത്തിൽ പൂർണമായിക്കൊണ്ടിരിക്കുകയാണെന്ന് എസ്.ആർ.പി. സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. അശോകൻ പറഞ്ഞു. പിന്നാക്കക്കാരും സാധാരണക്കാരുമായവരെ ഉൾക്കൊള്ളുന്നതിന് പകരം തീവ്രനിലപാട് പുലർത്തുന്ന രാഷ്ട്രീയ സംഘടനകളെ കൂടെ നിറുത്തിയതിന് ജനങ്ങൾ നൽകിയ തിരിച്ചടിയാണിത്. ഭാവിയിൽ തീവ്രനിലപാട് പുലർത്തുന്ന സംഘടനകൾ മാത്രമാകുന്ന ഒരു മുന്നണിയായി മാറും. നാലു വോട്ടുനേടാൻ ഏതു നിലപാടും സ്വീകരിക്കാമെന്ന നിലപാട് തിരുത്തണമെന്നും അശോകൻ പ്രസ്താവനയിൽ പറഞ്ഞു.