തൃപ്പൂണിത്തുറ: മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വീണ്ടും യു.ഡി.എഫ് ഭരണത്തിൽ. 13 സീറ്റിൽ കോൺഗ്രസ് 7, കേരള കോൺ: ജേക്കബ്ബ് 1, കോൺ റിബൽ 1, സി.പി.എം 3,സി.പി.ഐ-1 എന്നിങ്ങനെയാണ് കക്ഷി നില.
ഉദയംപേരൂരിൽ നിന്നും ജയിച്ച രാജു പി.നായർ ബ്ലോക്ക് പ്രസിഡന്റാകാനാണ് സാദ്ധ്യത. ഡി.സി.സി ജനറൽ സെക്രട്ടറിയായ ഇദ്ദേഹം മാത്രമാണ് കോൺഗ്രസിന് അധികാരം നഷ്ടപ്പെട്ട ഉദയംപേരൂരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്.