അജിത തങ്കപ്പനും,രാധാമണി പിള്ളയും കസേര പങ്കിട്ടേക്കും

വൈസ് ചെയർമാൻ സ്ഥാനം മുസ്ലിം ലീഗിന്

തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ അധ്യക്ഷ പദവി​ക്കായി​ കോൺഗ്രസിൽ പിടിവലി ആരംഭിച്ചു. എ - ഐ ഗ്രൂപ്പുകൾ തമ്മിൽ തർക്കം രൂക്ഷമാണ്. വനി​താ സംവരണമാണ് അദ്ധ്യക്ഷസ്ഥാനം.

മുതിർന്ന നേതാവും ഇടപ്പളളി ബ്ലോക്ക് മുൻ പഞ്ചായത്ത് പ്രസിഡന്റുമായ രാധാമണി പിള്ളയ്ക്കായി​ എ ഗ്രൂപ്പ് രംഗത്തുണ്ട്.

മുൻ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മി​റ്റി​ ചെയർപേഴ്സൺ​ അജിത തങ്കപ്പനെയാണ് ഐ ഗ്രൂപ്പ് പരിഗണിക്കുന്നത്.

കഴിഞ്ഞ തവണ ഒഴി​വാക്കി​യ അജിത തങ്കപ്പനു പ്രത്യേക പരിഗണന നൽകണമെന്നാണ് എ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം.ആദ്യ രണ്ടരവർഷം അജിത തങ്കപ്പനും പിന്നീട് രാധാമണി പിള്ളയും പങ്കിടാനാണ് സാധ്യത.

തി​ങ്കളാഴ്ച സത്യപ്രതിജ്ഞക്ക് ശേഷമേ ഈ വിഷയത്തിൽ കൂടുതൽ ചർച്ചകളുണ്ടാവൂ. വി​ജയി​ച്ച കോൺ​ഗ്രസ് വി​മതന്മാരുടെ വാക്കി​ന്റെ ബലത്തി​ലാണ് യു.ഡി​.എഫ് നീക്കങ്ങൾ.

മോഡൽ എൻജിനിയറിംഗ് കോളേജ് വാർഡിൽ നിന്നു വിമതനായി വിജയിച്ച ഇ.പി. ഖാദർകുഞ്ഞ് പി​ന്തുണയ്ക്കുമെന്ന വ്യക്തമാക്കി​യി​ട്ടുണ്ടെന്ന് ഇവർ പറയുന്നു. ഇടച്ചിറ വാർഡിലെ ഷാന അബു, ഹെൽത്ത് സെന്റർ വാർഡിലെ പി.സി മനൂപ്,ചെറുമുറ്റപുഴക്കര വാർഡിലെ വർഗീസ് പ്ലാശേരി ,ദേശീയ കവലയിലെ ഓമന സാബു എന്നിവർ തുണയ്ക്കുമെന്നും പ്രതീക്ഷയുണ്ട്.

വൈസ് ചെയർമാൻ സ്ഥാനം ഇക്കുറി മുസ്ലിം ലീഗിന് നൽകേണ്ടിവരും. എ.എ ഇബ്രാഹിംകുട്ടിയെയാവും ലീഗ് നേതൃത്വം പരിഗണിക്കുന്നത്.

കക്ഷി​നി​ല

ആകെ സീറ്റ് 43

യു.ഡി​.എഫ് 26

എ ഗ്രൂപ്പ് 08

ഐ ഗ്രൂപ്പ 08

മുസ്ളീം ലീഗ് 05

സ്വതന്ത്രർ 05

എൽ.ഡി.എഫ് 17

സിപിഎം 15

സി .പി .ഐ 02