കൊച്ചി: എറണാകുളം എസ്.ആർ.വി സ്‌കൂളിന്റെ 175ാം വാർഷികത്തിനും ആഗോള സംഗമത്തിനും ഇന്ന് തുടക്കമാവും. രാവിലെ ഒമ്പതിന് എറണാകുളം ഡർബാർ ഹാൾ മൈതാനിയിൽ നിന്നും പൂർവ വിദ്യാർത്ഥികൾ നയിക്കുന്ന കൊടിമര ജാഥ സ്‌കൂളിൽ എത്തിയതിനു ശേഷം പ്രൊഫ. എം.കെ.സാനു പതാക ഉയർത്തുന്നതോടെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ശതോത്തര പ്ലാറ്റിനം ജൂബിലിക്കും ആഗോള സംഗമത്തിനും തുടക്കമാകും.
തുടർന്നുള്ള എല്ലാ ദിവസങ്ങളിലേയും സമ്മേളനങ്ങൾ വൈകിട്ട് നാലിന് വൈറ്റില സിൽവർസാന്റ് ഐലന്റിലുള്ള ആസാദി കോളേജിലെ കൂത്തമ്പലത്തിൽ നടക്കും. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് മുഖ്യാതിഥിയായിരിക്കും. ബിനോയി വിശ്വം എം.പി, ഹൈബി ഈഡൻ എം.പി, കളക്ടർ എസ്. സുഹാസ, ഒ.എസ്.എ. പ്രസിഡന്റ് ഡോ.എ.കെ.സഭാപതി, സെക്രട്ടറി എം.പി.ശശിധരൻ എന്നിവർ പങ്കെടുക്കും.