john-jude-24
ജോൺ ജൂഡ്

പെരുമ്പാവൂർ: ടോറസ് ലോറിയിടിച്ച് അല്ലപ്ര കാട്ടുങ്കൽ പറമ്പിൽ ജോൺ ജൂഡ് ( 24 ) മരിച്ചു. ശനിയാഴ്ച രാവിലെ 10ന് ബൈക്കിൽ ജോലിക്ക് പോകവെ ഇടപ്പള്ളി ബൈപാസിൽ ചക്കരപ്പറമ്പിന് സമീപമായിരുന്നു അപകടം. ലോറി ശരീരത്തിലൂടെ കയറിയിറങ്ങി തൽക്ഷണം മരിച്ചു. എറണാകുളത്ത് ഐഫോൺ കമ്പനിയിലെ സെയിൽസ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു. പിതാവ്: ജൂഡ് (ഖത്തറിൽ ഇലക്ട്രീഷൻ), മാതാവ് : ബിന്ദു. സഹോദരങ്ങൾ: ജേഷ്മ, ജിയ.