muraleedharan

കൊച്ചി: തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശത്തിൽ പാർട്ടി പ്രവർത്തകർ പാലക്കാട് നഗരസഭയിൽ ജയ് ശ്രീറാം ബാനർ ഉയർത്തിയത് ഒരു വലിയ പാതകമാണെന്ന് അഭിപ്രായമില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീരാമൻ ഈ നാട്ടിലെ മുഴുവനാളുകളും ജാതിമത വ്യത്യാസങ്ങൾക്കതീതമായി

അംഗീകരിക്കുന്ന പ്രതീകമാണ്. അത് ഒരു വിജയാഹ്ലാദത്തിന്റെ പ്രതീകമായി ഉയർത്തിയത് മതവിദ്വേഷം ഉണ്ടാക്കാനാണെന്ന് പറയുന്നവരാണ് വാസ്തവത്തിൽ ഈ പ്രശ്നം വിവാദമാക്കിയത്. ജയ് ശ്രീറാം വിളിക്കുന്നത് ഈ രാജ്യത്ത് കുറ്റമാണെന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ല. സി.പി.എമ്മും കോൺഗ്രസും ചില തീവ്രവാദ വോട്ടുകൾ ലക്ഷ്യംവച്ച് മതസ്പർദ്ധ ഉണ്ടാക്കാൻ നടത്തുന്ന ശ്രമത്തിൽ നിന്ന് പിൻവാങ്ങണം. ഇ കെ.നായനാർ വത്തിക്കാനിൽ പോയപ്പോൾ ഭഗവത്ഗീത കൊടുത്തത് ഭാരതീയ സംസ്കാരത്തിന്റെ പ്രതീകമായത് കൊണ്ടാണെന്നാണ് നായനാർ പറഞ്ഞത്. ശ്രീരാമനും ഭാരതീയ സംസ്കാരത്തിന്റെ പ്രതീകമാണ്- മുരളീധരൻ പറഞ്ഞു.