
കാലടി : കാലടി ഫാർമേഴ്സ് ബാങ്ക് വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. എസ്.എസ്.എൽ.സി ,പ്ളസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ 55 പേരെ അനുമോദിച്ചു .മഹാത്മ ഗാന്ധി സർവ്വകലാശാല സിൻഡിക്കേറ്റംഗം ഡോ:കെ.എം.സുധാകരൻ അവാർഡ് വിതരണം ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് കെ. എ ചാക്കോച്ചൻ അദ്ധ്യക്ഷനായി. ഭരണ സമിതിയംഗങ്ങളായ ബേബി കാക്കശേരി ,കെ .ജി.സുരേഷ് എന്നിവർ സംസാരിച്ചു .ബാങ്ക് മാനേജിംഗ് ഡയറക്ടർ സനീഷ് ശശി , ബാങ്ക് ഭരണസമിതി യംഗം കെ ഡി ജോസഫ് , രമണി വേലായുധൻ ,ലത ബിജു എന്നിവർ സന്നിഹിതരമായിരുന്നു.