വടയമ്പാടി : ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് വടയമ്പാടി പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തിലെ മാത്തമാ​റ്റിക്‌സ് ഡിപ്പാർട്ട്‌മെന്റും വിദ്യാഭ്യാസ വികാസ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ ഗണിത ശാസ്ത്ര വാരാചരണത്തിന് തുടക്കമായി. ഗണിത ശാസ്ത്രജ്ഞൻ ഡോ.എ.കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. വർക്കല എസ്.എൻ ട്രയിനിംഗ് കോളേജിലെ അസിസ്​റ്റന്റ് പ്രൊഫസർ ഡോ. സ്മിത എസ് , മഹാരാജാസ് കോളേജിലെ മാത്തമാ​റ്റിക്‌സ് ഡിപ്പാർട്ട്‌മെന്റ് അസിസ്​റ്റന്റ് പ്രൊഫസർ ഡോ. പ്രമോദ് പി.കെ. എന്നിവർ വിഷയാവതരണം നടത്തി.