തൃക്കാക്കര : കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതു അറിയിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും പരിഹരിഹാരമില്ല. തൃക്കാക്കരമോഡൽ എൻജിനിയറിംഗ്‌ കോളേജ് റോഡിലാണ് സംഭവം. വെള്ളം ഒഴുകി​ റോഡ് തകരുകയുമാണ്. ചോർച്ച പരി​ഹരി​ക്കാൻ നടപടി​ സ്വീകരി​ച്ചെന്ന മറുപടി മാത്രമാണ് കൺട്രോൾ റൂമിൽ നിന്നും ലഭിക്കുന്നതെന്ന് ട്രാക്ക് പ്രസിഡന്റ് കെ.എം.അബ്ബാസ് പറഞ്ഞു.