കൊച്ചി: ജലമെട്രോയ്ക്കായി കൊച്ചി ഷിപ്പ്‌യാർഡ് നിർമ്മിക്കുന്ന അത്യാധുനിക ബോട്ടുകളിലെ നൂതന സാങ്കേതികവിദ്യകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്നതിന് സീമെൻസിനെ തിരഞ്ഞെടുത്തു. 23 ബോട്ടുകളിലാണ് സീമെൻസ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത്.
ഇലട്രിക് പ്രൊപൽഷൻ ഡ്രൈവ് ട്രെയിൻ, എനർജി സ്റ്റോറേജ് ഇൻറഗ്രേഷൻ ( ബാറ്ററി ) യന്ത്രവൽക്കരണ സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിച്ച് ബോട്ടുകളെ സജ്ജമാക്കുന്ന ജോലികളാണ് കമ്പനി ചെയ്യുക. ഉയർന്ന പ്രവർത്തനക്ഷമതയും ഉല്പാദനക്ഷമതയും സീമെൻസുമായുള്ള സഹകരണത്തിലൂടെ നേടാനാകുമെന്നു കൊച്ചി ഷിപ്പ് യാർഡ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് . നായർ അഭിപ്രായപ്പെട്ടു.